Skip to main content

ലൈഫ് ജാക്കറ്റ്, ഓട്ടോറിക്ഷ വിതരണം പദ്ധതിയില്‍ അപേക്ഷിക്കാം

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗീകൃത മത്സ്യതൊഴിലാളികള്‍ക്ക് എം.എം.ഡി സര്‍ട്ടിഫിക്കറ്റുള്ള ലൈഫ് ജാക്കറ്റ്, വനിതകള്‍ക്ക് ഓട്ടോറിക്ഷ വിതരണം എന്നീ പദ്ധതി നടപ്പാക്കും. അംഗീകൃത മത്സ്യ തൊഴിലാളികളും 50 ശതമാനം ഗുണഭോക്തൃ വിഹിതം നല്‍കാന്‍ തയ്യാറുള്ളവരും പഞ്ചായത്തുമായും വനിതകള്‍ക്ക് ഓട്ടോറിക്ഷ നല്‍കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് ലൈസന്‍സുള്ളതും ബേങ്ക് ലോണ്‍ എടുത്ത് ഓട്ടോറിക്ഷ വാങ്ങാന്‍ തയ്യാറുള്ളതുമായ വനിതകള്‍ വി.ഇ.ഒ ഓഫീസുമായും ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9496048103.
 

date