Skip to main content

സ്‌പൈനല്‍ ഡിസ്രാഫിസം ബോധവത്ക്കരണ സെമിനാര്‍ 21 ന്

     നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്(നിഷ്), സ്‌പൈനല്‍ ഡിസ്രാഫിസം ഉളള കുട്ടികളുടെ പുനരധിവാസം എന്ന വിഷയത്തില്‍ 21 ന്   രാവിലെ 10.30  മുതല്‍ 12.55 മണി വരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുംണ്‍. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ അസി. പ്രൊഫസറായ ഡോ.നിത ജെ ക്ലാസെടുക്കും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുള്ള അവസരവും ഉണ്‍ണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. 0495 2378920.

date