Skip to main content

യൂത്ത് ക്ലബ്ബുകള്‍ക്ക്  അവസരം

നെഹ്‌റു യുവ കേന്ദ്ര  2018-19 വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന യുവജന ക്ഷേമ കലാ കായിക പരിപാടികള്‍ ഏറ്റെടുത്ത് സംഘടിപ്പിക്കുവാന്‍ യൂത്ത് ക്ലബ്ബുകള്‍ക്ക്  അവസരം നല്‍കുന്നു.   യൂത്ത് പാര്‍ലമെന്റുകള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, ഏക ദിന സെമിനാറുകള്‍, ബ്ലോക്ക് തല കലാ കായിക മത്സരങ്ങള്‍, ജില്ലാ തല കലാ കായിക മത്സരങ്ങള്‍, തുടങ്ങിയ പരിപാടികള്‍ ക്ലബ്ബ്കള്‍ക്ക് സംഘടിപ്പിക്കാം.  അപേക്ഷകള്‍ ജൂലൈ 31  നകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  നെഹ്‌റു യുവ കേന്ദ്ര  ഓഫീസില്‍  ലഭിക്കണം.   ഫോണ്‍:  04952371891.
 

date