Skip to main content

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബേപ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ കരിയര്‍ സെമിനാര്‍ സംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് മുരളി ബേപ്പുര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി.ജീജ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കരിയര്‍ കൗണ്‍സിലര്‍ പി. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. കരിയര്‍ ഗൈഡന്‍സ് കോഓര്‍ഡിനേറ്റര്‍ ജാഫര്‍. എന്‍.എം, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ ഷൈലേഷ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.കെ സജീഷ്, എന്‍.എസ്.എസ്.കോഓര്‍ഡിനേറ്റര്‍ വി.പ്രബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 

date