Skip to main content

അനര്‍ഹര്‍ക്ക് മാറാന്‍ അവസാന അവസരം

    അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശമുള്ളവര്‍ അഞ്ച് ദിവസത്തിനകം സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്), കോഴിക്കോട് ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേയ്ക്ക് കാര്‍ഡ് പരിവര്‍ത്തനം ചെയ്ത് നടപടി ഒഴിവാക്കാനുള്ള അവസാന അവസരം പ്രയോജനപ്പെടുത്തണം. 
    മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, പെന്‍ഷന്‍കാര്‍, 1000 സ്‌ക്വയര്‍ ഫീറ്റിലധികം വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലോ അതിലധികമോ ചക്രവാഹനങ്ങളുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനം ഉള്ളവര്‍ എന്നിവര്‍ നടപടികള്‍ക്ക് വിധേയരാകും.
    ജൂലായ് 23 മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. കണ്ടെത്തുന്ന അനര്‍ഹരുടെ കാര്‍ഡ് റദ്ദാക്കി ഇതുവരെ വാങ്ങിയ സാധനങ്ങളുടെ അധിക വിലയും പിഴ പലിശയും ഈടാക്കി ശിക്ഷാനടപടികള്‍ സ്വീകരിക്കും. അനര്‍ഹരുടെ പേരുവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സ്വയം പേര് വെളിപ്പെടുത്താതെ സിറ്റി റേഷനിംഗ് (സൗത്ത്) ഓഫീസിലെ  0495-2374807 എന്ന നമ്പറില്‍ അറിയിക്കാം.

 

date