Skip to main content

ബുധനാഴ്ച ലഭിച്ചത് 104.3 മില്ലിമീറ്റര്‍ മഴ

കനത്ത മഴ തുടരുന്ന ജില്ലയില്‍ ബുധനാഴ്ച ലഭിച്ച മഴ 104.3 മില്ലിമീറ്റര്‍. വടകര താലൂക്കില്‍ കനത്ത മഴയില്‍ 10 വീടുകള്‍ക്ക് ഭാഗിക തകരാറുകള്‍ സംഭവിച്ചു. അപകട ഭീഷണി കണക്കിലെടുത്ത് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കൊയിലാണ്‍ി താലൂക്കില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തുറയൂര്‍ മുകപ്പൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 14 കൂടുംബങ്ങളിലെ 64 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താലൂക്കുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്‍്. താമരശ്ശേരി: 0495-2223088, കോഴിക്കോട്: 0495-2372966,കൊയിലാണ്‍ി :0496-2620235,വടകര: 04962522361.

 

date