Skip to main content

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിടാം; സ്വർണനാണയം സമ്മാനം

ആലപ്പുഴ: 66-ാമത് നെഹ്‌റു ട്രാഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട ചേമ്പിലത്തോണിയിലെ തുഴയേന്തിയ കാക്കയ്ക്ക് പേരിടാം. പ്ലസ് ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കാണ് അവസരം. മത്സരത്തിൽ വിജയിയായാൽ ആലപ്പുഴ മുല്ലയ്ക്കൽ നൂർ ജൂവലറി നൽകുന്ന സ്വർണനാണയം സമ്മാനമായി ലഭിക്കും. 

 

എൻട്രികൾ ജൂലൈ 24ന് വൈകിട്ട് അഞ്ചിനു മുമ്പ് കൺവീനർ, നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, ആലപ്പുഴ, പിൻ: 688 001 എന്ന വിലാസത്തിൽ ലഭിക്കണം. ഒരാൾക്ക് ഒരു പേര് അടങ്ങിയ ഒരു എൻട്രി മാത്രമേ നിർദേശിക്കാനാകൂ.

 

മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ എൻട്രിയിൽ രേഖപ്പെടുത്തണം. എൻട്രി അയയ്ക്കുന്ന കവറിനു പുറത്ത് '66-ാമത് നെഹ്‌റു ട്രോഫി ജലോത്സവം-ഭാഗ്യചിഹ്നത്തിനു പേരിടൽ മത്സരം' എന്നു രേഖപ്പെടുത്തണം. വിജയിയായാൽ സ്‌കൂൾ വിദ്യാർഥിയെന്നു തെളിയിക്കുന്ന സ്‌കൂൾ പ്രഥമാധ്യാപകന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിധിനിർണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2251349. 

 

(പി.എൻ.എ. 1852/17)

date