Skip to main content

നെഹ്‌റുട്രോഫി ജലോത്സവം; വഞ്ചിപ്പാട്ട് മത്സരത്തിന്  രജിസ്റ്റർ ചെയ്യാം

ഓഗസ്റ്റ് മാസം പതിനൊന്നാം തീയതി നടക്കുന്ന അറുപത്തിയാറാമത് നെഹ്‌റുട്രോഫി ജലോത്സവം മത്സര വള്ളംകളിക്കുമുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിന് അപേക്ഷിക്കാം.  പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ ജൂലൈ 23 മുതൽ  31 വരെ ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാർത്ഥി, വിദ്യാർത്ഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലും ആറന്മുള ശൈലി പുരുഷവിഭാഗത്തിലും വെച്ചുപാട്ട് കുട്ടനാട് ശൈലി എന്നിവയിൽ സ്ത്രീ പുരുഷ വിഭാഗത്തിലുമാണ് മത്സരം. സ്ത്രീ പുരുഷ വിഭാഗത്തിൽ 25 ടീമുകളെയും വിദ്യാർത്ഥി വിദ്യാർത്ഥിനി വിഭാഗത്തിൽ 25 ടീമുകളെയും ആദ്യമെത്തുന്ന ക്രമത്തിൽ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥി /വിദ്യാർത്ഥിനികൾ ജൂനിയറായും ഹയർസെക്കൻഡറി, കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥി/വിദ്യാർത്ഥിനികൾ സീനിയർ ആയും കണക്കാക്കുന്നതാണ്. കഴിഞ്ഞവർഷം വഞ്ചിപ്പാട്ട് മത്സരത്തിൽ വിജയികളായ ടീമുകൾ എവർ റോളിംഗ് ട്രോഫികൾ ആഗസ്റ്റ് ഒന്നാം തീയതിക്കു മുൻപായി ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള സിവിൽസ്റ്റേഷൻ അനക്‌സിന്റെ രാം നിലയിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ ഡിവിഷൻ ഓഫീസിൽ എത്തിക്കേതാണെന്ന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറും ഇൻഫ്രാസ്‌ട്രെക്ചർ കമ്മിറ്റി കൺവീനറുമായ ഹരൻ ബാബു അറിയിച്ചു.

(പി.എൻ.എ. 1853/2018)

 

date