Skip to main content

വഞ്ചിപ്പാട്ട് മത്സരത്തിന് ജഡ്ജുമാരെ തേടുന്നു

നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തിൽ ജഡ്ജായി പ്രവർത്തിക്കുവാൻ താല്പര്യമുള്ള മലയാള സാഹിത്യത്തിൽ ബിരുദവും വഞ്ചിപ്പാട്ട് മത്സരത്തിൽ ജഡ്ജ് ആയി പ്രവർത്തിച്ച പരിചയ സമ്പന്നരുമായ വ്യക്തികളിൽനിന്നും  അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് മാസം ഒന്നാം തീയതിക്കു മുൻപായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആൻഡ് കൺവീനർ, എൻ.ടി.ബി.ആർ- 2018, ഇറിഗേഷൻ ഡിവിഷൻ, മിനി സിവിൽ സ്റ്റേഷൻ രാം നില ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം.

(പി.എൻ.എ. 1854/2018)

 

date