Skip to main content

നിയമസഭയുടെ പട്ടികജാതി-പട്ടികവർഗ ക്ഷേമ സമിതി  തെളിവെടുപ്പ് 26ന്

ആലപ്പുഴ: കേരള നിയമസഭയുടെ പട്ടികജാതി/പട്ടികവർഗ ക്ഷേമ സമിതി ജൂലൈ 26ന് വ്യാഴാഴ്ച രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമതിക്ക് ലഭിച്ച ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾ, അവരുടെ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും പരാതികൾ സ്വീകരിക്കും. എല്ലാ ജില്ലാതല ഓഫീസർമാരും പങ്കെടുക്കണം.

(പി.എൻ.എ. 1857/2018)

date