Skip to main content

തിരുവോണം ബംബർ ഭാഗ്യക്കുറി:  ജില്ലാതല ഉദ്ഘാടനം നടത്തി

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു. അരൂർ എംഎൽഎ എ.എം.ആരിഫിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് എ.ഡി.എം അബ്ദുൽ സലാമിന് ടിക്കറ്റ് നൽകിക്കൊ് ആദ്യവില്പന നിർവഹിച്ചു. ഒന്നാംസമ്മാനം 10 കോടി രൂപയാണ്. ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി.ഡബ്ല്യൂ.സക്കറിയ, അസിസ്‌ററന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.ഗിരിജ, ജൂനിയർ സൂപ്ര് ജോഷിമോൻ കെ.അലക്‌സ് എന്നിവർ സംസാരിച്ചു. ട്രേഡ് യൂണിയൻ നേതാക്കളും ഏജന്റുമാരും ചടങ്ങിൽ സന്നിഹിതരായി. 

(പി.എൻ.എ. 1858/2018)

 

 

 

 

ഐസിൽ ഫോർമാലിൻ വിതരണം: കർശന നടപടികൾ സ്വീകരിക്കും

 

ആലപ്പുഴ: മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന ഐസിൽ ഫോർമാലിൻ കലരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ജില്ലയിലെ ഫോർമാലിൻ ഉൽപാദിപ്പിക്കുന്ന കമ്പനികൾ ഐസ് ഫാക്ടറികൾക്ക് ഫോർമാലിൻ വിതരണം ചെയ്യാൻ പാടില്ലാത്തതാണെന്ന് ജില്ലാ കളക്ടർ ഉത്തരവ് നൽകി. ഏതെങ്കിലും കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ കർശന നപടികൾ സ്വീകരിക്കും.

(പി.എൻ.എ. 1859/2018)

 

date