Skip to main content

ജില്ലാ കലക്ടര്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് 21 ന്

 

    ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജൂലൈ 21 ന് രാവിലെ 10 ന് പാലക്കാട് ടൗണ്‍ഹാളില്‍ പരാതിപരിഹാര അദാലത്ത് നടക്കും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ചികിത്സാ ധനസഹായം, ലാന്‍ഡ് റെക്കാര്‍ഡ് മെയിന്‍റനന്‍സ് കേസുകള്‍, സ്റ്റാറ്റൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടത്  ഒഴികെയുളള വിഷയങ്ങള്‍ സംബന്ധിച്ചു പരാതികള്‍ ജില്ലാ കലക്ടറുടെ  കാര്യാലയം, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും, ഓണ്‍ലൈന്‍ മുഖാന്തിരവും, പരാതി പരിഹാര അദാലത്ത് ദിവസവും പൊതുജനങ്ങള്‍ക്ക് നല്‍കാം. ഇതിന് മുന്നോടിയായി പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്‍റ്, രാഷ്ട്രീയ പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം  പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

date