Skip to main content

തൊഴിലാളികളുടെ മക്കള്‍ക്ക് പഠനസഹായം

 

    കേരള നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്‍റെ ജില്ലയിലെ അംഗങ്ങളുടെ മക്കള്‍ക്ക് ധനസഹായത്തിന് ജൂലൈ 25 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീല്‍ അറിയിച്ചു. പത്താം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്കും പ്ലസ്ടു പഠനത്തിനുമാണ് ധനസഹായം.
    നിര്‍ദ്ദിഷ്ട ഫോമിലുളള അപേക്ഷ, ക്ഷേമനിധി ഐഡന്‍റിറ്റി കാര്‍ഡ്, പാസ് ബുക്ക്, അപേക്ഷകരായ അംഗത്തൊഴിലാളികളുടെ നാഷനലൈസ്ഡ്/ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സഹിതം ബോര്‍ഡിന്‍റെ ജില്ലാ ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്.

date