Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോഴ്സിന് അപേക്ഷിക്കാം

 

    ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി) മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും (ആര്‍.ഇ.സി) എന്‍.ടി.ടി.എഫും സംയുക്തമായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.ടി.ടി.എഫ് നടത്തുന്ന അഭിമുഖത്തില്‍ ജയിക്കുന്നവര്‍ക്ക്  മുഴുവന്‍ ഫീസും (ട്യൂഷന്‍ ഫി, താമസം, ഭക്ഷണം ഉള്‍പ്പെടെ) സൗജന്യമാണ്.ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ടെക്നീഷന്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, ഫിറ്റര്‍-ഫാബ്രിക്കേഷന്‍, ഫിറ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസംബ്ലി എന്നീ കോഴ്സുകളിലാണ് പ്രവേശനം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലൊമ യോഗ്യതയുളളവര്‍ക്കാണ് അവസരം. പ്രായപരിധി 18-30 വരെ.  വാര്‍ഷിക വരുമാനം ഗ്രാമീണ മേഖലയില്‍ 98000 രൂപയ്ക്കും നഗരസഭയില്‍ 120000 രൂപയ്ക്കും താഴെ.  കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ നിയമനത്തിന് സഹായിക്കും.
    താത്പ്പര്യമുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി/പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലൊമ കോഴ്സ് സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 28 ന് രാവിലെ 10 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ എത്തണം.  ഫോണ്‍ - 8606190101, 7795844650, 8606490101

date