Skip to main content

വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം തുടരും, ജനങ്ങള്‍ സഹകരിക്കണം: ജില്ലാ കളക്ടര്‍  

 

വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി വിതരണം  നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു. വെള്ളക്കെട്ടുളള പ്രദേശങ്ങളില്‍ വീടുകള്‍ക്കുളളില്‍ വരെ വെള്ളം കയറിയിട്ടുളളതിനാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയം എടുക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പലയിടത്തും പോസ്റ്റുകള്‍ മറിഞ്ഞുവീണും വൈദ്യൂത കമ്പികള്‍ പൊട്ടി വീണും വൈദ്യുതി തടസ്സം ഉണ്ടായിട്ടുളളത് പരിഹരിച്ചിട്ടുണ്ട്.  പമ്പ് ഹൗസുകളിലേക്ക് പ്രത്യേക കണക്ഷന്‍ വഴി വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടുണ്ട്.   

                                                    (കെ.ഐ.ഒ.പി.ആര്‍-1474/18)

date