Skip to main content

കാലവര്‍ഷക്കെടുതി: ജില്ലയില്‍ നാല് മരണം, കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. കാണാതായരണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്  നേവിയും എത്തിച്ചേര്‍ന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചെറുവള്ളി വില്ലേജില്‍ ശിവന്‍കുട്ടി (50 വയസ്), കോരുത്തോട് വില്ലേജില്‍ ബംഗ്ലാവ് പറമ്പില്‍ ദീപു(34 വയസ്), വൈക്കം താലൂക്കിലെ വെള്ളൂര്‍ വില്ലേജില്‍ മനക്കപ്പടിയില്‍ ജിനു (15 വയസ്), ടി.വി പുരം വില്ലേജില്‍ ചെമ്മനത്തുകര കിഴക്കേപുത്തന്‍തറയില്‍ ഷിബു(46 വയസ്) എന്നിവരാണ് മരിച്ചത്. ഇടുക്കി കൊക്കയാര്‍ വില്ലേജില്‍ പൂവഞ്ചി പാറമടയ്ക്ക് സമീപം മീന്‍ പിടിക്കുന്നതിനിടയില്‍ കാണതായ രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ കോട്ടയം ജില്ലയില്‍ തുടരുകയാണ്. ജില്ലയില്‍ 154 വീടുകള്‍ ഭാഗികമായി നശിക്കുകയും 43.2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.സി.ബി യില്‍ 43.61 രൂപയുടെ നഷ്ടവും 139.3 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. കാര്‍ഷിക മേഖലയില്‍ മാത്രം ജില്ലയില്‍ 1.39 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ 2.5 കോടിയുടെ നഷ്ടവും നിലവില്‍ കണക്കാക്കിയിട്ടുണ്ട്. 

                                                   (കെ.ഐ.ഒ.പി.ആര്‍-1475/18)

date