Skip to main content

ആടുവളര്‍ത്തല്‍ പദ്ധതി

കൊച്ചി: മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കല്‍ പദ്ധതിയുടെ കീഴിലുള്ള വാണിജ്യപരമായി ആടുവളര്‍ത്തല്‍ യൂണിറ്റ് സ്‌ക്കീമിന്റെ 12 യൂണിറ്റ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു.

പദ്ധതി പ്രകാരം ഒരു യൂണിറ്റില്‍ മലബാറി ഇനത്തില്‍പ്പെട്ട 8,000 രൂപ മതിപ്പ് വിലയുള്ള 19 പെണ്ണാടുകളും 10,000 രൂപ മതിപ്പ് വിലയുള്ള ഒരു മുട്ടനാടും ഉള്‍പ്പെടുന്ന ആടുവളര്‍ത്തല്‍ യൂണിറ്റ് സ്ഥാപിക്കുവാന്‍ പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും.  പദ്ധതിയില്‍ ആടുകളുടെ വിലയായി 1,62,000 രൂപയും ആട്ടിന് കൂട് സ്ഥാപിക്കുവാന് 1,00,000 രൂപയും ആടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുവാനായി 10,000 രൂപയും മരുന്ന്, ജീവപോഷക ധാതുലവണ മിശ്രിതം, ഗതാഗതം എന്നിവയ്ക്കായി 8,000 രൂപയും അടക്കം 2,80,000 രൂപ   പദ്ധതിയടങ്കല്‍ തുകയായി നിശ്ചയിച്ചിരിക്കുന്നു. ഇതില്‍ 1,80,000 രൂപ ഗുണഭോക്താവ് സ്വന്തം നിലയ്‌ക്കോ ലോണായി കണ്ടെത്തേണ്ടതാണ്. ആടുകളുടെ തീറ്റ ചെലവ് ഉള്‍പ്പെടെയുള്ള എല്ലാവിധ പരിപാലന ചെലവുകളും ഗുണഭോക്താവ് സ്വന്തമായി വഹിക്കേണ്ടതാണ്. 

ഗുണഭോക്താക്കള്‍, മൃഗസംരക്ഷണ വകുപ്പിന്റെ ഫാര്‍മര്‍ രജിസ്‌ട്രേഷന് ചെയ്തിട്ടുള്ളവരും  സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ 50 സെന്റ് ഭൂമിയെങ്കിലും ഉള്ളവരുമായിരിക്കണം. മൃഗസംരക്ഷണ വകുപ്പ് നടത്തിവരുന്ന വാണിജ്യപരമായ ആടുവളര്‍ത്തല്‍ പരിശീലനം നേടിയ ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കുന്നതാണ്. 3 വര്‍ഷത്തേക്ക് ആടുവളര്‍ത്തല്‍ യൂണിറ്റ് നടത്തുന്നതാണ് എന്ന് വകുപ്പുമായി കരാര്‍ ഒപ്പുവയ്ക്കണം.  

പദ്ധതിയില്‍ ചേരുവാനുള്ള അപേക്ഷ, ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും ഓണ്‍്‌ലൈനായി cruekm.ahd@kerala.gov.in എന്ന ഇമെയിലേക്ക് അപേക്ഷിച്ചാലും ലഭിക്കുന്നതാണ്. അപേക്ഷ പൂരിപ്പിച്ച് ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ്, എന്നിവ രേഖപ്പെടുത്തിയ ബാങ്ക് രേഖ, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് ഏഴിന് ഉച്ച്‌യ്ക്ക് ശേഷം മൂന്നിനുമുമ്പായി തദ്ദേശ മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം.

വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളില്‍ നിന്ന് നേരിട്ടും 04842360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളിലും ലഭ്യമാണ്.

date