Skip to main content

ഫിഷറീസ് പരിശീലന കേന്ദ്രം ഉദ്ഘാടനം നാളെ

    ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും ഉമനത്തിനായി പളളിക്കുളത്ത് 1.12 കോടി രൂപ ചിലവില്‍ പുതിയതായി നിര്‍മ്മിച്ച ഫിഷറീസ് എക്‌സ്റ്റെഷന്‍ കം ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 21) രാവിലെ 11 ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കു'ിയമ്മ ഫിഷറീസ് ഓഫീസ് സമുച്ചയത്തില്‍ നിര്‍വഹിക്കും.  കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന്‍ എം പി, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഡെപ്യൂ'ി മേയര്‍ ബീന മുരളി, ജില്ലാ കളക്ടര്‍ ടി വി അനുപമ എിവര്‍ മുഖ്യാതിഥികളാവും. നിര്‍മ്മതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എം എം ബോസ്‌കോ റിപ്പോര്‍'് അവതരിപ്പിക്കും. കോര്‍പ്പറേഷന്‍ കൗസിലര്‍ രാജന്‍ കെ പല്ലന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി കമ്മീഷണര്‍ സി ആര്‍ സത്യവതി, ഫിഷറീസ് മദ്ധ്യേ മേഖല ജോയിന്റ് ഡയറക്ടര്‍ എം രമാദേവി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ പി ഗീത എിവര്‍ ആശംസ നേരും. ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി സ്വാഗതവും ഡെപ്യൂ'ി ഡയറക്ടര്‍ സാജു എം എസ് നന്ദിയും പറയും. രാവിലെ 10 ന് ഏകദിന മത്സ്യകൃഷി പരിശീലമുണ്ടായിരിക്കും.

 

date