Skip to main content

സര്‍ക്കാര്‍ ഓഫീസുകള്‍ ടേംസ് സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം

സ്റ്റേഷനറി വകുപ്പിന്റെ ടേംസ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്ത  ഓഫീസുകള്‍ നടപ്പ് സാമ്പത്തികവര്‍ഷം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളുടെയും ഓഫീസ് സാമഗ്രികളുടേയും അളവ് ടേംസ് സോഫ്റ്റ്‌വെയറിലെ ഡിമാന്റ് ഫോര്‍കാസ്റ്റ് എന്ന ഫീച്ചര്‍ വഴി എത്രയും വേഗം സമര്‍പ്പിക്കണമെന്ന് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈന്‍ മുഖേന സ്റ്റേഷനറി സാധനങ്ങള്‍ ആവശ്യപ്പെടാനുളള സൗകര്യം  ആഗസ്റ്റ് മുതല്‍ നിലവില്‍ വരും. സ്റ്റേഷനറി സാധനങ്ങള്‍ ഉപഭോക്തൃ ഓഫീസുകളില്‍ നേരിട്ട് എത്തിക്കുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് സ്റ്റേഷനറി  കണ്‍ട്രോളര്‍ അറിയിച്ചു.  ഇതുവരെ ടേംസ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രൊഫൈല്‍ സമര്‍പ്പിക്കുകയോ ചെയ്യാത്ത ഓഫീസുകള്‍ എത്രയും വേഗം http://emist.keltron.in എന്ന സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തണം.  ഓണ്‍ലൈന്‍ വൗച്ചര്‍ നിലവില്‍ വരുന്നതോടെ രജിസ്റ്റര്‍  ചെയ്ത് പ്രൊഫൈല്‍ സമര്‍പ്പിക്കാത്ത ഓഫീസുകള്‍ക്ക്  സ്റ്റേഷനറി സാധനങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യം വരുമെന്നതിനാല്‍ എല്ലാവരും  വീഴ്ച കൂടാതെ നടപ്പാക്കണമെന്ന് സ്റ്റേഷനറി  കണ്‍ട്രോളര്‍ അഭ്യര്‍ത്ഥിച്ചു.
പി.എന്‍.എക്‌സ്.3022/18

date