Skip to main content

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകള്‍

    കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ്  ഡിപ്ലോമ  ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം  മേക്കിംഗ്
(12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ്(6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ്ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ്  വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍.വിദ്യാഭ്യാസയോഗ്യത: SSLC പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി
വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555
പി.എന്‍.എക്‌സ്.3024/18
 

date