Skip to main content

പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് പരിശീലനവും ഗ്രാന്റും : 31 വരെ അപേക്ഷിക്കാം

    സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി, ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നല്‍കുന്ന പദ്ധതി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 31 വരെ നീട്ടി.  ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായോ, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളുമായയോ ബന്ധപ്പെടാം.  ഫോണ്‍: തിരുവനന്തപുരം 0471 2727379, എറണാകുളം 0484 2429130, കോഴിക്കോട് 0495 2377786.  ഇ-മെയില്‍: obcdirectorate@gmail.com
                                             പി.എന്‍.എക്‌സ്.3028/18
 

date