Skip to main content

കിറ്റ്‌സില്‍ എം. ബി. എ. (ട്രാവല്‍ ആന്റ് ടൂറിസം) അഡ്മിഷന്‍ ആരംഭിച്ചു

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം. ബി. എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു.  കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 21 ന് നത്തുന്ന ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവിനും കിറ്റ്‌സില്‍ നേരിട്ട് ഹാജരാകണം.  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യതയും ഉളളവര്‍ക്കും അപേക്ഷിക്കാം.  ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും നല്‍കുന്ന കോഴ്‌സില്‍ പ്ലെയിസ്‌മെന്റ് സൗകര്യവുമുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org.  ഫോണ്‍ : 9446529467 / 04712327707 / 04712329468.
                                                                                                                                                    പി.എന്‍.എക്‌സ്.3030/18
 

date