Skip to main content

മീഡിയാ ഡിസൈനിങ് - ഡിജിറ്റല്‍ ഫിലിം മേക്കിങ് കോഴ്‌സ്

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് (ആറു മാസം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍.  വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു /ഡിപ്ലോമ / ഡിഗ്രി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154, 4016555.
(പി.ആര്‍.പി. 1920/2018)

date