Skip to main content

കുട്ടമല ഐ.ടി.ഐ: കാര്‍പ്പെന്റര്‍ സീറ്റൊഴിവ്

 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ അമ്പൂരി കുട്ടമലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.റ്റി.ഐയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കാര്‍പ്പെന്റര്‍ ട്രേഡിലെ ഒഴിവുള്ള 11 സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 15 വയസ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി പാസായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.  പരിശീലനകാലത്ത് പ്രതിമാസം സ്റ്റൈപന്റും ലംപ്‌സംഗ്രാന്റും ലഭിക്കും.  പഠനം സൗജന്യമാണ്.  കോഴ്‌സ് വിജയിക്കുന്നവര്‍ക്ക് പി.എസ്.സി അംഗീകാരമുള്ള എന്‍.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446952579. 
(പി.ആര്‍.പി. 1921/2018)

date