Skip to main content

എ.സി ടെക്‌നീഷ്യന്‍ കൂലി നിരക്ക്: വാര്‍ത്ത വാസ്തവ വിരുദ്ധം-ലേബര്‍ ഓഫീസര്‍

ജില്ലയിലെ എയര്‍ കണ്ടീഷന്‍ ടെക്‌നീഷ്യന്‍മാരുടെ കൂലി നിരക്ക് സംബന്ധിച്ച് എച്ച്.വി.എ.സി.ആര്‍ എംപ്ലോയിസ് യൂണിയന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായെന്ന രീതിയില്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ ലേബര്‍ ഓഫീസില്‍ വെച്ച് കൂലി ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും യൂണിയനും തമ്മില്‍ ചര്‍ച്ച നടന്നുവരുന്നതേയുളളൂ.  ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. യൂണിയന്‍ ഏകപക്ഷീയമായി പത്രസമ്മേളനം നടത്തിയാണ് പുതിയ നിരക്ക് അറിയിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിന് ജില്ലാ ലേബര്‍ ഓഫീസുമായി ഒരു ബന്ധവുമില്ലെന്നും ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date