Skip to main content

കെ.എസ്.ആര്‍.ടി.സി ഡിപ്പോ വികസനം: മന്ത്രി ചര്‍ച്ച നടത്തി; കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക സര്‍വ്വീസ് വേണം

കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍ ഡിപ്പോയുടെ സമഗ്രവികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിലയിരുത്തി. ഡിപ്പോയുടെ സമഗ്ര വികസനത്തിനു വേണ്ടി ഏപ്രിലില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ആവിഷ്‌കരിച്ച സമഗ്ര മാസ്റ്റര്‍ പ്ലാനിന്റേയും വിവിധ പദ്ധതികളുടേയും പുരോഗതിയാണ് ഡിപ്പോ സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തത്. 
കെ.എസ്.ആര്‍.ടി.സി കോഴിക്കോട് സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ. പ്രദീപ് എന്നിവര്‍ വികസന പുരോഗതി മന്ത്രിയോട് വിശദീകരിച്ചു. സെപ്റ്റംബറില്‍ ഉദ്ഘാടനത്തോടൊപ്പം തന്നെ മട്ടന്നൂരിലെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പ്രത്യേക എ.സി ബസ് സര്‍വ്വീസ് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. അറ്റകുറ്റപ്പണികള്‍ക്കുള്ള ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 
    കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി ലത, കൗണ്‍സിലര്‍മാരായ ഇ. ബീന, ആശ, വികസന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

date