Skip to main content

എസ്.സി പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

എസ്.സി പ്രൊമോട്ടര്‍ തസ്തികയിലേക്ക് കണ്ണൂര്‍ കോര്‍പ്പറേഷന്‍, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ്, ആന്തൂര്‍, മട്ടന്നൂര്‍, കുന്നോത്ത് പറമ്പ്, മാങ്ങാട്ടിടം, തൃപ്രങ്ങോട്ടൂര്‍, എരമം-കുറ്റൂര്‍, ചൊക്ലി, പട്ടുവം, അയ്യന്‍കുന്ന്, ഉളിക്കല്‍, ആറളം എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും, ജാതി, നേറ്റിവിറ്റി/ റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 30 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കേണ്ടതാണ്. സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം പത്താം ക്ലാസ് പാസായവര്‍ക്കും  അപേക്ഷിക്കാം. ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് 50 വയസ്സാണ് ഉയര്‍ന്ന പ്രായ പരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 04972700596.

date