Skip to main content

എറണാകുളം അറിയിപ്പുകള്‍ 2

ഹ്രസ്വചിത്രം ക്ഷണിക്കുന്നു

 

കൊച്ചി: ഗര്‍ഭപൂര്‍വ്വ  ഗര്‍ഭസ്ഥഭ്രൂണ പരിശോധന (ലിംഗ വിവേചന നിരോധന) നിയമം 1994, (പി.എന്‍.ഡി.റ്റി ആക്റ്റ് ) നെ അടിസ്ഥാനപ്പെടുത്തി 'മകള്‍ പിറക്കട്ടെ അവള്‍ പ്രകാശം പരത്തട്ടെ' എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ക്ഷണിക്കുന്നു. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന എന്‍ട്രികള്‍ക്ക് യഥാക്രമം 25000/– , 15000/ , 10000/ ക്യാഷ് അവാര്‍ഡ് ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ ജൂലൈ 31 ന് മുന്‍പായി എന്‍ട്രി ഫോം  ാമാൈലറശമലസാ@ഴാമശഹ.രീാ ലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍  ഓഫീസിലെ മാസ്സ് മീഡിയ വിഭാഗവുമായി ബന്ധപ്പെടുക ( ഫോണ്‍ : 9495248970 ).

• വ്യക്തികളായോ, ഗ്രൂപ്പുകളായോ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

• എന്‍ട്രികള്‍ എച്ച്ഡി ഫോര്‍മാറ്റില്‍ നല്‍കണം. പ്രിവ്യൂ മെറ്റീരിയലുകള്‍ ഡിവിഡിയിലോ പെന്‍ഡ്രൈവിലൊ നല്കണം. • പകര്‍പ്പവകാശം ഉള്ള ചിത്രങ്ങളോ, ദൃശ്യങ്ങളോ, സംഗീതമോ ഉപയോഗിക്കുവാന്‍ പാടില്ല. 

• എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനോടുകൂടി ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം   എറണാകുളം  ജില്ലാ മെഡിക്കല്‍ ഓഫീസറില്‍  (ആരോഗ്യം)  നിക്ഷിപ്തമായിരിക്കും. 

•• എന്‍ട്രി ഫോം  സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.

• ഹൃസ്വചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 2008-19 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പ്രൊജക്ടുകള്‍ നടപ്പിലാക്കുന്നതിന് 25 സ്റ്റീല്‍ മേശ, 25 എണ്ണം കൈയുളള പ്ലാസ്റ്റിക് കസേര, 25 എണ്ണം അലമാര വിത്ത് ഗ്ലാസ് ഡോര്‍, 25 അങ്കണവാടികള്‍ക്ക് ലൈബ്രറി ബുക്കുകള്‍ എന്നീ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും തിരഞ്ഞെടുത്ത അങ്കണവാടികള്‍ക്ക് ഔട്ട് ഡോര്‍ കളിയുപകരണങ്ങളായ ആറ് എണ്ണം സീസോ, ആറ് എണ്ണം മെറിഗോറൗണ്ട്, ആറ് എണ്ണം സ്ലൈഡര്‍ എന്നിവ നല്‍കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒമ്പത് ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2730320.

 

താത്കാലിക നിയമനം

കൊച്ചി: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലെ സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുളള താത്കാലിക തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ജൂലൈ 25-ന് രാവിലെ 11-ന് കൂടിക്കാഴ്ച നടത്തുന്നു.

ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ യോഗ്യത എം.ഡി (ആയുര്‍വേദ) രാസശാസ്ത്ര ആന്റ് ഭൈഷജ്യകല്‍പ്പം. റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ കൂടിക്കാഴ്ച ജൂലൈ 25-ന് രാവിലെ 11-ന്. ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ എം.ഡി (ആയുര്‍വേദ) കൗമാരഭൃത്യം. റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ കൂടിക്കാഴ്ച ജൂലൈ 25-ന് രാവിലെ 11.30-ന്. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ യോഗ്യത ബി.എ.എം.എസ്. റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ കൂടിക്കാഴ്ച ജൂലൈ 25-ന് ഉച്ചയ്ക്ക് 12-ന്.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസലും ഓരോ പകര്‍പ്പും സഹിതം ഹാജരാകണം.  ഫോണ്‍ 0484-2335592.

date