Skip to main content

അക്കൗണ്ട്‌സ് ഓഫീസര്‍ കരാര്‍ നിയമനം

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ന്യൂഇനിഷേ്യറ്റീവ് പ്രോഗ്രാമുകളായ WWS, SSP, FLAIR എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഒരു അക്കൗണ്ട്‌സ് ഓഫീസറെ 2019 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും. ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയില്‍ കുറയാത്ത റാങ്കുകളില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 65 വയസ് കവിയരുത്. പ്രവൃത്തിപരിചയം 20 വര്‍ഷം. അപേക്ഷകരുടെ ബയോഡേറ്റ ജൂലൈ 31നു മുമ്പ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, -6 ാം നില, വികാസ് ഭവന്‍, തിരുവനന്തപുരം പിന്‍ -695033 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിച്ചിരിക്കണം. അക്കൗണ്ട്‌സ് ഓഫീസര്‍ നിയമനം (കരാര്‍ വ്യവസ്ഥയില്‍) എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തണം.

പി.എന്‍.എക്‌സ്.3118/18

 

date