Skip to main content

സൗജന്യ മെഡിക്കല്‍എഞ്ചിനിയറിങ് പ്രവേശന പരിശീലനം

 

     മെഡിക്കല്‍എഞ്ചിനിയറിങ് സൗജന്യ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികജാതി-വര്‍ഗ മറ്റു പിന്നാക്ക വിڅാഗത്തിലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  2020 ഏപ്രിലില്‍ നടക്കുന്ന പ്രവേശന പരീക്ഷയ്ക്കായാണ് പരിശീലനം. കുഴല്‍മന്ദം ചന്തപ്പുരയിലെ ഗവ. പ്രീ എക്ڋസാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ നടക്കുന്ന പരിശീലനത്തിന്   ജാതി, ജനനതിയതി, വിദ്യാڅ്യാസ യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റ്  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ പതിച്ച അപേക്ഷ, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം പ്രിന്‍സിപ്പല്‍, ഗവ. പ്രീഎക്ڋസാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, ഇ.പി. ടവര്‍, ചന്തപ്പുര, കുഴല്‍മന്ദം, പാലക്കാട്  എന്ന വിലാസത്തില്‍ ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം  അപേക്ഷിക്കണം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സി വിڅാഗക്കാര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 04922273777

date