Skip to main content

നിയമ സഭയുടെ ഔദ്യോഗിക ഭാഷാ സമിതി യോഗം ഇന്ന്

 

നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി ഇന്ന് (ജൂലായ് 24) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ബിജിമോള്‍ എം.എല്‍.യുടെ അധ്യക്ഷതയില്‍ ചേരും. തുടര്‍ന്ന് ജില്ലാതല ഉദ്യോഗസ്ഥരില്‍ നി്ന്ന് ഭാഷാ പുരോഗതി സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സമിതി പ്രത്യേക ചോദ്യാവലി തയ്യാറാക്കി നല്‍കിയിട്ടുണ്ട്.  ഇതിനു മറുപടി തയ്യാറാക്കി വേണം ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാന്‍.
യോഗത്തില്‍ സമിതി അംഗങ്ങളും എം.എല്‍.മാരുമായ എല്‍ദോസ് കുന്നപ്പള്ളി, യൂ.ആര്‍. പ്രദീപ്, അനില്‍ അക്കരെ, സി. മമ്മുട്ടി, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. സിറ്റിംഗിന് ശേഷം സമിതി തിരൂര്‍ മലയാള സര്‍കലാശാലയിലെത്തി അവിടെ നടത്തുന്ന ഭാഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

 

date