Skip to main content

കുമ്മന്‍തൊടുപാലം ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി

    മൂന്നിയൂര്‍- പെരുവള്ളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്മന്‍തൊടുപാലം പുനരുദ്ധരിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതിയായി. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം പുനരുദ്ധാരണ ഇന്‍വെസ്റ്റിഗേഷന്‍. ദേശീയപാത 66 ചേളാരി ഭാഗത്തു നിന്ന് പടിക്കല്‍ ടൗണ്‍ വഴി കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള  പ്രധാനപാത കടന്നുപോകുന്ന റോഡിലാണ് കുമ്മന്‍തൊടുപാലം. ഇരുഭാഗത്തും വീതി കൂടിയ റോഡിന് അനുസൃതമായി പാലം വീതി ഇല്ലാത്തതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്.  മാസങ്ങള്‍ക്ക് മുമ്പുണ്ടായ ലോറി അപകടത്തില്‍ പാലത്തിന്റെ കൈവരി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പാലത്തിന്റെ താല്‍ക്കാലിക പുനരുദ്ധാരണ പ്രവൃത്തി നടത്തിയിരുന്നു. പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലം പുനരുദ്ധാരണ പ്രവൃത്തിക്ക് അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.  ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയര്‍ എം.എന്‍ സജീവന്‍ ഭരണാനുമതി നല്‍കിയത്. പാലം പുതുക്കിപണിയുന്നതോടെ വാഹനാപകടങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

 

date