Skip to main content

പ്രചരണ പരിപാടികള്‍ നടത്തും

    ആയൂഷ് വൈദ്യശാസ്ത്രങ്ങളെ ലോകമാകെ പരിചയപ്പെടുത്തുന്ന കേരള ഗവ. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി ജില്ലാതല പ്രചരണ പരിപാടികള്‍ നടത്തും.  അന്താരാഷ്ട്ര സെമിനാര്‍, നാഷണല്‍ ആരോഗ്യ എക്‌സ്‌പോ, ബിസിനസ്സ് മീറ്റ്, തദ്ദേശസ്ഥാപനാധ്യക്ഷ•ാരുടെ സംഗം, ആരോഗ്യവും ആഹാരവും ശില്‍പശാല, ഔഷധ കര്‍ഷക സംഗമം, ആയുഷ് ഐക്യദാര്‍ഡ്യ സമ്മേളനം, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് കമ്മിറ്റി രൂപീകരിച്ചു.  ആയുര്‍വ്വേദ ഡി.എം.ഒ ഡോ. കെ. സുശീല, ഹോമിയോ ഡി.എം.ഒ ഡോ. സി. പ്രീത, എ.എം.ഐ പ്രതിനിധി ഡോ. അന്‍സാര്‍ അലി ഗുരുക്കള്‍, അധ്യാപക സംഘടന പ്രതിനിധി ഡോ.എന്‍. മനോജ് കുമാര്‍, ഡോക്ടര്‍മാരായ ഡോ. സൈദ് മുഹമ്മദ് സലീം, ഡോ. സുലൈമാന്‍, ഡോ. ഗോവിന്ദന്‍, ഡോ. മന്‍സൂര്‍, ഡോ. റിയാസ് യൂസഫ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date