Skip to main content

റേഷന്‍ സംബന്ധമായ പരാതികളും സംശയങ്ങളും ഉന്നയിക്കാന്‍ ഇനി പ്രത്യേക സംവിധാനം

റേഷന്‍ സംബന്ധമായ പരാതികള്‍ നേരിട്ട് മൊബൈല്‍ ഫോണിലൂടെ അറിയിക്കാന്‍ തിരൂരങ്ങാടിയില്‍ സംവിധാനമൊരുങ്ങി. റേഷന്‍ കാര്‍ഡ്, റേഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ പരാതികളും സംശയങ്ങളും പരിഹരിക്കാനാണ് മൊബൈല്‍ സംവിധാനമൊരുക്കിയത്. തിരൂരങ്ങാടി താലൂക്ക് പരിധിയിലെ നാല് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഗുണഭോക്താക്കളെ സഹായിക്കാനുള്ള ചുമതല. ഗുണഭോക്താക്കള്‍ക്കാശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഇവര്‍ നല്‍കും. താലൂക്ക് പരിധിയില്‍പ്പെടുന്ന മേഖലകളെ നാല് സര്‍ക്കിളുകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. നാല് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് അനുവദിച്ച ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പറുകളിലേക്കാണ് പൊതുജനങ്ങള്‍ പരാതിയോ സംശയങ്ങളോ ഉണ്ടെങ്കില്‍ വിളിച്ചറിയിക്കേണ്ടത്. തിരൂരങ്ങാടി- 9188527798, തേഞ്ഞിപ്പലം- 9188527797, പരപ്പനങ്ങാടി- 9188527796, വേങ്ങര- 9188527795 എന്നിങ്ങനെയാണ് ഫോണ്‍ നമ്പറുകള്‍. അതത് മേഖലകളിലുള്ള ഗുണഭോക്താക്കള്‍ അവരുടെ പരിധിയില്‍ വരുന്ന റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ ഫോണ്‍ നമ്പറുകളിലേക്കാണ് വിളിക്കേണ്ടതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ബസന്ത് പറഞ്ഞു. പരാതികളുണ്ടാകുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ പരിഹാരമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

date