Skip to main content

സന്നദ്ധ പ്രവർത്തകർ കളക്ട്രേറ്റിൽ ബന്ധപ്പെടണം

ആലപ്പുഴ:  ദുരിതാശ്വാസ മേഖലയിൽ സന്നദ്ധപ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിൻറെ ഭാഗമായി ദുരിത ബാധിതർക്ക് സഹായം എത്തിക്കുന്നതിന് തയ്യാറാകുന്ന വ്യക്തികളും സംഘടനകളും  ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് ജില്ല കളക്ടർ എസ്.സുഹാസ് അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ, കളക്ടറേറ്റിലെ ഇൻസ്‌പെക്ഷൻ വിഭാഗം സീനിയർ സൂപ്രണ്ട് ഒ.ജെ.ബേബി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘടനകൾക്കും വ്യക്തികൾക്കും ഇവരെ ബന്ധപ്പെടാം. ഫോൺ: 8547610 047, 9447957234, കൺട്രോൾ റൂം: 0477-22 38 630.

ശക്തമായ കാലവർഷത്താൽ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം, ഔഷധങ്ങൾ എന്നീ കാര്യങ്ങൾ  സന്നദ്ധസംഘടനകൾ,   വ്യക്തികൾ എന്നിവർ വഴി നൽകി വരുന്നതായി ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സന്നദ്ധസംഘടനകളേയും  വ്യക്തികളേയും ഏകോപിപ്പിക്കുന്നതിനാണിത്. 

 

(പി.എൻ.എ. 1930/2018)

date