Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹരിത ഭവനം സമ്പാദ്യ ഭവനം  പദ്ധതി ഉദ്ഘാടനം ചെയ്തു

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കോട്ടുവള്ളി, ഏഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ പ്രധാന്‍ ഏജന്റുമാരെ  ഉള്‍പ്പെടുത്തി 'ഹരിത ഭവനം സമ്പാദ്യ ഭവനം' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയില്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പറവൂര്‍. 

മഹിളാ പ്രധാന്‍ ഏജന്റുമാര്‍ നിലവില്‍ നിര്‍വ്വഹിച്ചു വരുന്ന മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണം എന്ന അധിക ജോലി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദേശീയ സമ്പാദ്യ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് 'ഹരിത ഭവനം സമ്പാദ്യ ഭവനം'. 

ലഭിക്കുന്ന അലവന്‍സുകള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും വലുതായി സമൂഹത്തിന്റെ നേരായ ദിശയിലേക്കുള്ള വളര്‍ച്ചയില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ  ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കണ്‍ണമെണ്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി പറഞ്ഞു. വ്യക്തിജീവിതത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നമ്മുടെ സമൂഹം പരിസര ശുചിത്വത്തില്‍ വളരെ പിന്നിലാണ്. ആ രീതിയില്‍ ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കണം. സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വീടുകളിലും ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട ശുചിത്വ ബോധത്തിലേക്ക് ജനങ്ങളെ കൊണ്‍ണ്ടുവരാന്‍ ഏജന്റുമാര്‍ക്ക് കഴിയും. ഈ സന്ദേശം താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാനും അവരെ പങ്കെടുപ്പിക്കാനും കഴിഞ്ഞാല്‍  വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. ആ രീതിയില്‍ ഏജന്റുമാരുടെ ഇടപെടലുകള്‍ ഉണ്‍ണ്ടാകണം.  ഈ പദ്ധതിയുമായി ബന്ധപ്പെട്ട്  ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 32 മഹിളാ പ്രധാന്‍ ഏജന്റുമാരാണുള്ളത്. ഗ്രാമീണ തലങ്ങളില്‍ 13,500 ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപകരുണ്ട്. ഇവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിക്ഷേപങ്ങള്‍ സ്വീകരിച്ച് പോസ്റ്റോഫീസില്‍ നിക്ഷേപിക്കുകയാണ് ഏജന്റുമാര്‍ ചെയ്യുന്നത്. ദേശീയ സമ്പാദ്യപദ്ധതികളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഏജന്റുമാരുടെ സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്ത് തല്‍പരരായവരുടെ സേവനം സമ്പാദ്യ സമാഹരണത്തോടൊപ്പം സംസ്ഥാനത്തിന്റെ വികസന സാമൂഹ്യ ക്ഷേമ സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ അധിക സേവനം സമ്പാദ്യ സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആനുപാതികമായി കണക്കാക്കി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് 5.2 ശതമാനവും എസ്.എ.എസ്  ഏജന്റുമാര്‍ക്ക് 1.1 ശതമാനവും പ്രതി നല്‍കാനും ഉത്തരവായിട്ടുണ്‍ണ്ട്. പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്തുന്ന വീടുകളെ 'സമ്പാദ്യം' ഭവനമായി കണക്കാക്കി ഇവിടങ്ങളില്‍ ഏജന്റുമാര്‍ മാസത്തില്‍ രണ്‍ണ്ട് തവണയെങ്കിലും സന്ദര്‍ശിക്കുകയും പരിസ്ഥിതി സൗഹൃദ രീതിയിലുള്ള ഗാര്‍ഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഇപ്രകാരം ബോധവത്കരണം നടത്തിയ വീടുകളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ഹരിത ഭവനങ്ങളായി തെരഞ്ഞെടുക്കും. ബയോഗ്യാസ്, കമ്പോസ്റ്റ് പോലുള്ള ഏതെങ്കിലും മാലിന്യ സംസ്‌കരണ രീതി അവലംബിക്കുക, മഴവെള്ള സംഭരണ മാര്‍ഗ്ഗം അല്ലെങ്കില്‍ കിണര്‍ റീചാര്‍ജിങ് നടത്തുക, അജൈവ മാലിന്യം തരംതിരിച്ച് ശേഖരിച്ച് ഹരിതസേനയ്ക്ക് കൈമാറുക, ബയോഗ്യാസ് പ്ലാന്റ്, പുകയില്ലാത്ത അടുപ്പ്, ചൂടാറാപ്പെട്ടി ഇവയിലേതെങ്കിലും ഉപയോഗിക്കുക, ജൈവ കൃഷി ചെയ്യുക, സൗരോര്‍ജ്ജ ഉല്‍പാദന സംവിധാനം ഉപയോഗിക്കുക, ജൈവവേലി വളര്‍ത്തുക എന്നിവയാണ് മാനദണ്ഡങ്ങള്‍. ഇവയില്‍ മൂന്നെണ്ണം എങ്കിലും നടപ്പാക്കുന്ന വീടുകളെ ഹരിത ഭവനമായി നാമകരണം ചെയ്യുകയും വീടുകളില്‍ അതുമായി ബന്ധപ്പെട്ട സ്റ്റിക്കര്‍ ഒട്ടിക്കുകയും ചെയ്യുന്നു. ഈ പദ്ധതിക്കായുള്ള എല്ലാ പോസ്റ്ററുകളും സ്റ്റിക്കറുകളും ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ലഭ്യമാക്കുന്നത്. സംസ്ഥാനതലം, ജില്ലാതലം, ബ്ലോക്ക്തലം എന്നീ വിഭാഗങ്ങളിലായി തരംതിരിച്ച് കില, മാസ്റ്റര്‍ ട്രെയിനേഴ്‌സിനും ഏജന്റുമാര്‍ക്കും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.

ഇതു കൂടാതെ നിലവില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്ന അനര്‍ഹരെ കണ്ടെണ്‍ത്താനും മഹിളാ പ്രധാന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കും. പരിശോധനയ്ക്ക് ആവശ്യമായ ഫോര്‍ ജി ഇന്‍ബില്‍റ്റ് ടാബുകള്‍ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കും. ടാബുകള്‍ വിരലടയാളം, കൃഷ്ണമണി എന്നിവ ഉപയോഗിച്ച് ആധാര്‍ സാധൂകരണം നടത്താന്‍ സൗകര്യമുള്ളവ ആയിരിക്കും. എജന്റുമാര്‍ക്കുള്ള പരിശീലനം ഐടി മിഷന്‍ നല്‍കും. 

പദ്ധതിയെപ്പറ്റി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി കമലാകാന്ത പൈ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി ഷൈജ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ രശ്മി, ബോക്ക് പഞ്ചായത്ത് അംഗം ഹരി കണ്ടണ്‍ംമുറി എന്നിവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഹരിത ഭവനം സമ്പാദ്യ ഭവനം പദ്ധതി പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിളളി ഉദ്ഘാടനം ചെയ്യുന്നു. 

date