Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ അറബിക് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവിലേക്ക് യു.ജി.സി നിബന്ധന പ്രകാരമുളള യോഗ്യതയുളളവരെ പരിഗണിക്കും. യു.ജി.സി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടുകൂടി അറബിക് വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം. ഫോണ്‍: 0471 2323040

പി.എന്‍.എക്‌സ്.3343/17

date