Skip to main content

അഴിയൂര്‍ : നെയിം ബോര്‍ഡ് നല്‍കി

    അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 15 സ്‌കൂളുകളിലും സി.സി.ഡി.യു (കമ്മ്യൂണിക്കേഷന്‍ & കപ്പാസിറ്റി ഡവലപ്‌മെന്റ് യൂണിറ്റ്)  വിന്റെ സഹായത്തോടെ ഈ മാസം 31 നകം ആരംഭിക്കുന്ന ജലശ്രീ ക്ലബുകള്‍ക്ക് ആവശ്യമായ നെയിം ബോര്‍ഡുകള്‍ നല്‍കി. അഴിയൂര്‍കൂട്ടം ഭാരവാഹികളായ രാഗേഷ്, മിഥുന്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബിന് നെയിം ബോര്‍ഡ് കൈമാറി. വൈസ് പ്രസിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ ചാത്തങ്കണ്ടി, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ രജിത്ത് കണ്ണോത്ത്, ബി.ആര്‍.സി ട്രെയിനര്‍ സിജി വി കെ, അംഗങ്ങളായ വി പി ജയന്‍, അലി മനോലി, സാഹിര്‍ പുനത്തില്‍, ശ്രീജേഷ് കുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ സലാം എന്നിവര്‍  ംസാരിച്ചു. സി.സി.ഡി.യു  കുട്ടികളില്‍ ജലസാക്ഷരത ഉണ്ടാക്കുന്നതിനും പ്രകൃതിയുമായി കുട്ടികളെ കൂടുതല്‍ അടുപ്പിക്കുന്നതിനും വേണ്ടിയാണ് ജലശ്രീ ക്ലബുകള്‍ രൂപീകരിക്കുന്നത്.
അവസാനിച്ചു 

date