Skip to main content

ചുള്ളിക്കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെട്ടിട ശിലാസ്ഥാപനം നടത്തി

എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നു 79.2 ലക്ഷം രൂപ ചിലവില്‍ മുതുവല്ലൂര്‍ ചുള്ളിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.വി. ഇബ്രാഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വ്വഹിച്ചു.
മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. മുഹമ്മദ്,  പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ പി.കെ.ബാബുരാജ്, അംഗം അബ്ദുള്ള മൗലവി, പ്രിന്‍സിപ്പല്‍ സലാവുദ്ദീന്‍ പുലത്ത്, ഹെഡ്മാസ്റ്റര്‍ കൃഷ്ണദാസ്, പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുല്‍ റഷീദ്, സായികൃഷ്ണ, ബാസില തസ്‌നി എന്നിവര്‍ സംസാരിച്ചു.

 

date