Skip to main content

നവീകരിച്ച പ്രീ പ്രൈമറി കെട്ടിടം ഉദ്ഘാടനം ചെയ്തു

താഴെക്കോട് ജി.എം.എല്‍.പി. സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌പോന്‍സര്‍മാരെ അനുമോദിക്കലും മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വ്വഹിച്ചു. താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. നാസര്‍  അധ്യക്ഷത വഹിച്ചു. നവീകരിച്ച  പ്രീ പ്രൈമറി കെട്ടിടം, വോയ്‌സ് ഓഫ് മേലേക്കളം വാട്സ് ആപ്പ് കൂട്ടായ്മ നിര്‍മ്മിച്ച കളിമുറ്റം എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണയും, റിയാദ് കെ.എം.സി.സി. നല്‍കിയ സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉദ്ഘാടനം കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍  ടി. കെ. അബ്ദുല്‍ റഷീദും നിര്‍വ്വഹിച്ചു. ക്ലാസ്സ്തല ലൈബ്രറി, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍  ടി. ഷീലയും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ആന്റ് ഈസി ഇംഗ്ലീഷ് പദ്ധതി ബ്ലോക്ക് മെമ്പര്‍ കെ.കെ. ജാഫര്‍ മാസ്റ്ററും നിര്‍വഹിച്ചു.

പി.ടി.എ.പ്രസിഡന്റ് നാലകത്ത് ഷുക്കൂര്‍ ഡയറി പ്രകാശനവും എ സ്.എം.സി. ചെയര്‍മാന്‍ വി. ടി. അക്ബര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടത്തി. ഹെഡ് മാസ്റ്റര്‍ കെ.ടി. മോഹന്‍ദാസ്, ശശി മാസ്റ്റര്‍,  വിവിധ സംഘടനാ പ്രതിനിധികളായ  ടി. ടി. മുഹമ്മദലി വി.പി റഷീദ്, പി. പത്മനാഭന്‍, കെ.വീരാപ്പു, പി.വി.ശശി, ഫൈസല്‍ എം.ടി, മുതുകുറ്റി സിദ്ധീഖ്, കൂരി നാസര്‍, സി.പി.അബ്ബാസ്, പിസി.കൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു.

 

date