Skip to main content

ആയുര്‍വേദ വകുപ്പില്‍ ഒഴിവുകള്‍: കൂടിക്കാഴ്ച്ച മൂന്നിന്

 

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ആയുര്‍വേദ ഫാര്‍മസിസ്റ്റ്-നേഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച്ച ആഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയ്നിങ്ങ്, ആയുര്‍വേദ നേഴ്സിങ് ട്രെയ്നിങ് (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്സ്) ആണ് നിര്‍ദ്ദിഷ്ട യോഗ്യത. 18-36 വരെയാണ് പ്രായപരിധി. കൂടിക്കാഴ്ച്ചക്കായി ജനനതിയതി, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സലും പകര്‍പ്പും സഹിതം അതേ ദിവസം രാവിലെ 10.30-ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) അറിയിച്ചു.

date