Skip to main content

സ്‌പൈനല്‍ ഡിസ്രാഫിസം: ഓണ്‍ലൈന്‍ സെമിനാര്‍ 21ന്

 

 

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ 'സ്‌പൈനല്‍ ഡിസ്രാഫിസം ഉളള കുട്ടികളുടെ പുനരധിവാസം' എന്ന വിഷയത്തെ ആസ്പദമാക്കി 21ന്  ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.55 വരെ തൊടുപുഴ വെങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പങ്കെടുക്കാവുന്ന വിധത്തില്‍ തത്സമയ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തപ്പെടുന്നു.  മലയാളത്തിലുളള സെമിനാറില്‍ പങ്കെടുക്കുന്നതിനും ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ഇടുക്കി, വെങ്ങല്ലൂര്‍ പി.ഒ, തൊടുപുഴ, ഫോണ്‍ 04862200108, 9744167198.

date