Skip to main content

അനര്‍ഹമായ സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി

 

 

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, 25,000 രൂപയില്‍ കൂടുതല്‍ മാസവരുമാനം ഉള്ളവര്‍, ആദായ നികുതി നല്‍കുന്നവര്‍, 1000 ചതുരശ്രയടിക്കുമേല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ വീടുള്ളവര്‍, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍ തുടങ്ങിയവര്‍ മുന്‍ഗണന, എ.എ.വൈ, സബ്‌സിഡി റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിട്ടുണ്ട് എങ്കില്‍ അത് 31നകം താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച് പൊതുവിഭം കാര്‍ഡുകളായി(വെള്ള കാര്‍ഡുകള്‍) മാറ്റി വാങ്ങണം. അല്ലാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date