Skip to main content

അര്‍ഹതയില്ലാത്തവര്‍ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം

 

എ.എ.വൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍), എന്‍.പി. എസ് (നീല കളര്‍) റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലതെ കൈപ്പറ്റിയിട്ടുളളവര്‍ അതത് താലൂക്ക് സപ്ലൈ ആഫീസുകളില്‍ ആഗസ്ത് 15നകം തിരികെ ഏല്‍പ്പിക്കണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ ആദായനികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍, എ.എ.വൈ, മുന്‍ഗണന, നോണ്‍ പ്രയോറിറ്റി (സബ്‌സിഡി)റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ലാത്തവരാണ്.

റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കുംകൂടി മാസ വരുമാനം 25000 രൂപയോ അതില്‍ അധികമോ ഉണ്ടെങ്കിലും എല്ലാവര്‍ക്കുമായി ഒരേക്കറിനുമേല്‍ ഭൂമി ഉണ്ടെങ്കിലും കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന് 1000മോ അതിലധികമോ ചതുരശ്ര അടിക്കുമുകളില്‍ വീടോ ഫ്‌ളാറ്റോ കെട്ടിടങ്ങളോ വിദേശത്ത് ജോലിയോ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 25000മോ അതിലധികമോ വരുമാനം നാലുചക്രവാഹനം, 21 വയസ്സിനുമുകളിലുളള ആണ്‍മക്കളുളള വിധവകള്‍, ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍,            ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ തൊഴില്‍ രഹിതര്‍ എന്ന് നിലവിലെ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍  കാര്‍ഡുകള്‍ തിരികെ ഏല്‍പിക്കണം. 

മുന്‍ഗണനാ പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ തയ്യാറുളളവരും അര്‍ഹതയില്ലാത്തവരും അനധികൃതമായി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുളളവരെക്കുറിച്ച് വിവരം നല്‍കുവാന്‍ തയ്യാറുളളവരും ജില്ലാ-താലൂക്ക് സപ്ലൈ ആഫീസില്‍ അറിയിക്കണം. പരാതി കത്ത് മുഖേനയും നല്‍കാം. പരാതി നല്‍കുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിശദമായ അറിയിപ്പിന് ശേഷവും റേഷന്‍ കാര്‍ഡ് തിരികെ ഏല്പിക്കാതെ റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

                                                  (കെ.ഐ.ഒ.പി.ആര്‍-1590/18)

date