Skip to main content

സ്വയംതൊഴില്‍ ധനസഹായം 

 

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുളള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പത്തോ അതിലധികമോ പട്ടികജാതി സമുദായാംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സംഘങ്ങള്‍ക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതിക്കാര്‍ അംഗങ്ങളായുളള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ കുടുംബശ്രീയിലോ രജിസ്റ്റര്‍ ചെയ്തിട്ടുളളതും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. പരമാവധി 5 ലക്ഷം രൂപയാണ് ധനസഹായം. പ്രോജക്ട് റിപ്പോര്‍ട്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് ആവശ്യ രേഖകള്‍ സഹിതം അപേക്ഷ ആഗസ്റ്റ് 18നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503

                                           

date