Skip to main content

ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്‌: താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പില്‍ ജില്ലയിലെ വിവിധ ഗവണ്‍മെന്റ്‌ ആയുര്‍വ്വേദ സ്ഥാപനത്തില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ്‌ തസ്‌തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷ ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ്‌ കോഴ്‌സ്‌ വിജയം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 26ന്‌ രാവിലെ 10ന്‌ ഇടുക്കി കുയിലിമല കലക്‌ട്രേറ്റ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂവില്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ സഹിതം പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ 04862 232318 എന്ന നമ്പറില്‍ ലഭിക്കും. 

date