Skip to main content

നിലമ്പൂര്‍ ബൈപ്പാസ്: 10 കോടി രൂപ കൂടി അനുവദിച്ചു

 

നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണം ഒന്നാം ഘട്ടം സ്ഥലമെടുപ്പിന് പൊതുമരാമത്ത് വകുപ്പ് 10 കോടി രൂപ കൂടി അനുവദിച്ച് ഉത്തരവിറക്കി. 2018-19 ബജറ്റില്‍ വകയിരുത്തിയ 50 കോടി രൂപയിലെ ആദ്യ ഗഡുവായാണ് ഈ തുക അനുവദിച്ചത്. 960 മീറ്റര്‍ ദൂരം സ്ഥലം ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചിരുന്നു. നിലമ്പൂര്‍ ബൈപ്പാസിന്റെ ആദ്യഘട്ട ദൂരം ആകെ 4.387 കി.മി ആണ്. ഭൂ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും വീട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുമായാണ് ഇപ്പോള്‍ തുക അനുവദിച്ചത്. അനുവദിച്ച തുക ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് കൈമാറി സ്ഥലമുടമകള്‍ക്ക് വിതരണം ചെയ്താണ് സ്ഥലം ഏറ്റെടുക്കുക. ഇതുവരെ 14 കോടി രൂപ സ്ഥലമേറ്റെടുക്കുന്നതിനു മാത്രമായി ചെലവഴിച്ചിട്ടുണ്ട്. മഴ കഴിയുന്നതോടെ ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കും.

 

date