Skip to main content

ജില്ലയില്‍ സ്വാതന്ത്ര്യദിന പരേഡിന് വിപുലമായ ഒരുക്കങ്ങള്‍ റിഹേഴ്‌സല്‍ 9,10,13 തീയതികളില്‍

രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിനം ജില്ലയില്‍ വിപുലമായി ആഘോഷിക്കും. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ ആഗസ്റ്റ് 15 ന് രാവിലെ  സ്വാതന്ത്ര്യദിന പരേഡ് നടക്കും. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം സ്വാതന്ത്ര്യദിന ആഘോഷത്തിനുളള ഒരുക്കങ്ങള്‍ വിലയിരുത്തി. പോലീസ്, സായുധസേന, റൂറല്‍, സിറ്റി പോലീസ് ലോക്കല്‍ പോലീസ്, വനിതാ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ് എന്‍.സി.സി ജൂനിയര്‍ ബോയ്‌സ്, ടെക്‌നികല്‍ ഗേള്‍സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്നിവയുടെ പ്ലാറ്റുണുകള്‍ കേന്ദ്രീയ വിദ്യാലയ, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബാന്റ് സംഘം എന്നിവ പരേഡില്‍ അണിനിരക്കും. 
കേന്ദ്രീയ വിദ്യാലയ - രണ്ട്, പ്രൊഫിഡന്‍സ് സ്‌കൂള്‍, സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെസ്റ്റ്ഹില്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. ഇതിനുപുറമേ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിയുളളവര്‍, ഗോത്ര വിഭാഗം, പുവര്‍ഹോം അന്തേവാസികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം സാംസ്‌കാരിക പരിപാടികളില്‍ ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു. എ.ഡി.എം ടി ജനില്‍കുമാര്‍, സ്വാതന്ത്ര്യദിനാഘോഷത്തിനുളള ഒരുക്കങ്ങള്‍ വിശദീകരിച്ചു. സബ് കളക്ടര്‍ വി. വിഘ്‌നേശ്വരി വടകര ആര്‍.ഡി.ഒ അബ്ദുള്‍റഹ്മാന്‍, സിറ്റി അസി. പോലീസ് കമ്മീഷണര്‍ എ.ജെ ബാബു , എസ്.പി (റൂറല്‍) ബാബു റോയി പരേഡില്‍ അണി നിരത്തുന്ന വിവിധ പ്ലാറ്റൂണുകളുടെ ചുമതലയുടെ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. 
ഹരിതചട്ടം കര്‍ശനമായി പാലിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുക. സ്വാതന്ത്ര്യദിനത്തില്‍ ജില്ലിയിലെ എല്ലാ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലും രാവിലെ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ യു.വി ജോസ് പറഞ്ഞു.

date