Skip to main content

സൈബര്‍ശ്രീയില്‍ ഒഴിവ്

സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ എന്നിവയില്‍ 20 നും 26 നും മദ്ധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 
സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം: കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം, എം.സി.എഎം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത. (7 മാസം) സ്റ്റൈപന്റ് പ്രതിമാസം 5500. 
പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ: വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് പരിശീലനത്തിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം/എഞ്ചിനീയറിംഗ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.(ആറ് മാസം). സ്റ്റൈപന്റ് പ്രതിമാസം 5000. 
അപേക്ഷഫോം ംംം.ര്യയലൃൃെശ.ീൃഴ  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് ആറിന് തിരുവനന്തപുരം സൈബര്‍ശ്രീ സെന്ററില്‍ എത്തണം. അപേക്ഷയും മറ്റ് രേഖകളും ര്യയലൃൃെശൃേമശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ആഗസ്റ്റ് നാലിന് മുമ്പായി ഇ.മെയില്‍ ചെയ്യാം. ഫോണ്‍ : 0471 2323949.

date