Skip to main content

അറബിമലയാളം കോഴ്‌സില്‍ ചേരാം 

    കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി 2018 ജനുവരിയില്‍ ആരംഭിച്ച അറബിമലയാളം കോഴ്‌സിന്റെ രണ്ടാമത് ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ ഉച്ച 3 മുതല്‍ 5 മണിവരെയാണ് പരിശീലനം. താല്പര്യമുള്ള ആര്‍ക്കും കോഴ്‌സില്‍ ചേരാം. 6 മാസത്തെ പരിശീലനത്തിനുശേഷം എഴുത്തുപരീക്ഷ, വായനാപരീക്ഷ എന്നിവയുടെ ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. 
    പുതിയ ബാച്ച് സെപ്തംബറില്‍ ആരംഭിക്കും. അറബി അക്ഷരമാല അറിയാത്തവര്‍ക്കുപോലും  ജാതിമതഭേദമന്യേ പഠിക്കാവുന്ന വിധത്തില്‍ ലളിതമായ പാഠ്യക്രമമാണ്. അക്കാദമിയില്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി അറബി മലയാളം റിസര്‍ച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്കും അപേക്ഷാ പത്രത്തിനും അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483 2711432. 

date